Skip to main content

വെളിച്ചെണ്ണ ഉല്പാദക/വിതരണ/സംഭരണക്കാരൂടെ യോഗം

        മാര്‍ച്ച് 12ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിനടുത്തുളള പ്രശാന്ത് ഹോട്ടലില്‍ നടക്കുന്ന  യോഗത്തില്‍ ജില്ലയിലെ വെളിച്ചെണ്ണ ഉല്പാദക/വിതരണ/സംഭരണക്കാരായ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജയശ്രീ. ജി അറിയിച്ചു.   മൊത്ത വിതരണക്കാരും, റീ പാക്ക് ചെയ്യുന്നവരും യോഗത്തില്‍ പങ്കെടുക്കണം. 
         നിരോധിത വെളിച്ചെണ്ണ വ്യാജ ചിത്രങ്ങളും ബ്രാന്‍ഡുകളും ഉപയോഗിച്ച് വില്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാര്‍ച്ച് 15 മുമ്പ് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അസി. കമ്മീഷണര്‍ അറിയിച്ചു. മാര്‍ച്ച് 15 ന് ശേഷം രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡുകള്‍ വില്പന നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. 
 

date