Skip to main content

ബോധവല്‍ക്കരണ തെരുവ് നാടകം അവതരിപ്പിച്ചു.

ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നമ്മുടെ 'ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയത്തലൂന്നി ആരോഗ്യ സംരക്ഷണത്തിന് സുരക്ഷിത ആഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 'കുന്താണി' കലാസമിതിയുടെ കഞ്ഞിയും ചമ്മന്തിയും എന്ന ബോധവല്‍ക്കരണ തെരുവ് നാടകം അവതരിപ്പിച്ചു.  കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് നാടകം അരങ്ങേറിയത്.   വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് സുരക്ഷിതാഹാരത്തിന്റെ പ്രാധാന്യം, ജങ്ക് ഫുഡുകളുടെ അമിതോപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോഴും, വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ശാസ്ത്രീയമായ കൈ കഴുകല്‍ രീതി എന്നിവ പ്രതിപാദിക്കുന്ന തെരുവ് നാടകത്തിന് ജനങ്ങളുടെ ഇടയില്‍ സ്വാധീനം ചെലുത്താനാവുന്നുണ്ടെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ പറഞ്ഞു. 
 

date