Skip to main content

ജാനകി വയൽ ഭൂമി പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ടി.പി.രാമകൃഷണൻ

 

 

 

 

കൊയിലാണ്ടി താലൂക്ക് ചങ്ങരോത്ത് വില്ലേജിൽ പെട്ട ജാനകി വയൽ നിവാസികളുടെ ഭൂമിപ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.  ഭൂമിക്ക് ഉടമസ്ഥാവകാശരേഖകളില്ലാത്തതാണ് പ്രദേശവാസികളുടെ പ്രശ്നം.  ഭൂമിയുടെ  സർവ്വേ നടത്തി പതിച്ചു കൊടുക്കൽ നടപടികളെടുക്കാൻ അദ്ദേഹം ജില്ലാ  കലക്ടർക്ക് നിർദ്ദേശം നൽകി.  പ്രവർത്തന പുരോഗതി മന്ത്രിയെ അറിയിക്കാനും നിർദ്ദേശിച്ചു.  
കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു, വടകര ആർഡിഒ കെ.അബ്ദുറഹ്മാൻ, കൊയിലാണ്ടി തഹസിൽ ദാർ ഗോകുൽദാസ്, ലാൻ്റ് റവന്യൂ ഡെപ്യൂട്ടി കലക്ടർ സി.ബിജു തുടങ്ങിയവർ പങ്കെടുത്തു.

date