Skip to main content

ഒളോപ്പാറ ടൂറിസം പദ്ധതി: സ്ഥലപരിശോധന 13ന്

 

 

 

ഒളോപ്പാറ ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സംഘം മാർച്ച് 13ന് സ്ഥലപരിശോധന നടത്തും.  ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ഗസ്റ്റ് ഹൗസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.  2019-20 ബജറ്റിൽ പ്രഖ്യാപിച്ച് നീക്കിയിരിപ്പുള്ള ഒരു കോടി രൂപ വിനിയോഗിച്ച് ടൂറിസം വികസന പദ്ധതികൾ ആവിഷ്കരിക്കാനുള്ള പദ്ധതി രേഖ തയ്യാറാക്കി ടൂറിസം വകുപ്പിന് ഉടൻ സമർപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.  റവന്യൂ, ഡിറ്റി പി സി, ടൂറിസം, നിർമിതി കേന്ദ്ര ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സംയുക്തമായാണ് സ്ഥലം സന്ദർശിക്കുക.

ആർഡിഒ സി.ബിജു, ഡി റ്റി പി സി സെക്രട്ടറി സി.പി.ബീന, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
 പി.എം.വിജയൻ, വില്ലേജ് ഓഫീസർ പി.റിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date