Skip to main content

വികസന കാര്യങ്ങളില്‍ കൂട്ടായ്മ ഉണ്ടാവണം- മന്ത്രി എ.കെ. ശശീന്ദ്രന്‍ 

 

 

 

 

 

 

വികസന കാര്യങ്ങളില്‍  കൂട്ടായ്മ ഉണ്ടാവണമെന്നും അതുവഴി മാത്രമേ ഏത് പ്രവര്‍ത്തനവും ഫലപ്രദമാവൂ 

 എന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നവീകരിച്ച   പുതിയോട്ടില്‍ -കുട്ടല്ലൂര്‍ അമ്പലം - കെ. കെ ഹോസ്പിറ്റലില്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന അധ്യക്ഷത വഹിച്ചു.  എം. എല്‍. എ ഫണ്ട് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാറിംഗ് പ്രവൃത്തി നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറങ്കോട്ട്, സ്ഥിരം സമിതി അംഗങ്ങളായ എം. കെ ഗംഗാധരന്‍, സി. കെ രാജന്‍, പി മനോഹരന്‍, പഞ്ചായത്ത് അംഗം എം. വി ഗിരിജ, അസി. സെക്രട്ടറി കെ. രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date