Skip to main content

പൂഴിത്തോട് - പടിഞ്ഞാറത്തറ ബദല്‍ റോഡുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറിയതായി മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

 

 

പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍  ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിന് സമര്‍പ്പിച്ചുവെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  പൂഴിത്തോട് - മാവട്ടം ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ചക്കിട്ടപ്പാറ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എക്കല്‍ പാലം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും പൂഴിത്തോട്‌ഐ സി യു പി സ്‌കൂളിന് ശുചി മുറിയ്ക്ക് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു .

പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി .ജലനിധി ടെക്‌നിക്കല്‍ മാനേജര്‍ സി .ആനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, ബ്ലോക്ക് മെമ്പര്‍മാരായ ടി ഡി ഷൈല ,ലൈസ ജോര്‍ജ് ശുദ്ധജല പദ്ധതി സെക്രട്ടറി സി.കെ.ശശി തുടങ്ങിയവര്‍ പങ്കെടുത്തു .

 

date