Skip to main content

കൊറോണ പ്രതിരോധം ഹോം ഐസോലേഷനില്‍ ഉളളവരും അവരെ പരിപാലിക്കുന്നവരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

 

 

 

വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക, രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക,  രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക, രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവ്വലോ തുണികൊണ്ടുളള ടവ്വലോ ഉപയോഗിക്കുക, ഉപയോഗിച്ച മാസ്‌കുകള്‍, ടവ്വലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക, പാത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റുളളവരുമായി പങ്കുവെക്കാതിരിക്കുക, തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് വച്ച് ഉണക്കുക,  സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക.  ഒരു ലീറ്റര്‍ വെളളത്തില്‍ മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്താണ് ബ്ലീച്ചിങ് ലായനി തയ്യാറാക്കേണ്ടത്.   

 

date