Skip to main content

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ

കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ കൃഷി വായ്പ ലഭിക്കാന്‍ കരം അടച്ച രസീതും കൈവശ സര്‍ട്ടിഫിക്കറ്റുമായി അക്കൗണ്ടുള്ള അടുത്ത ബാങ്കിനെ സമീപിക്കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ചും കൃഷിയുടെ പ്രത്യേകത അനുസരിച്ചുമാണ് തുക നിശ്ചയിച്ച് നല്‍കുന്നത്. കൃത്യമായ പലിശയും മുതലും ഒരു വര്‍ഷത്തിനകം അടച്ചാല്‍ നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. 1.6 ലക്ഷത്തിന് മുകളില്‍ വായ്പ എടുക്കുന്നവര്‍ വസ്തു പണയം വയ്ക്കണം. ആവശ്യമായ തുക മാത്രം പിന്‍വലിച്ച് എടുക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഒരു ഹ്രസ്വകാല ഓവര്‍ഡ്രാഫ്റ്റ് കൃഷി വായ്പാ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.        

date