Skip to main content

അംഗീകാരത്തിന്റെ തിളക്കവുമായി ജാസ്മിന്‍

സംസ്ഥാനത്തെ മികച്ച ശിശുവികസന പദ്ധതി ആഫീസര്‍ക്കുള്ള അംഗീകാരം  റാന്നി അഡീഷണല്‍  ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ കെ. ജാസ്മിന് ലഭിച്ചു. ഐ.സി.ഡി.എസ്  പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ സാമൂഹ്യ ഇടപെടലുകള്‍ ന്യൂട്രീഷന്‍ പ്രവര്‍ത്തനങ്ങള്‍, ശുചിത്വബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ  പ്രവര്‍ത്തനങ്ങള്‍, ഇ.സി.സി.ഇ പ്രവര്‍ത്തനങ്ങള്‍, പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ ഏകോപനവും പങ്കാളിത്തം തുടങ്ങിയവയെല്ലാം ആംഗീകാരത്തിനു മാനദണ്ഡ ഘടകങ്ങളായി. പ്രളയത്തിനു ശേഷം ലഭിച്ച പാഴ്‌വസ്തുക്കളും മറ്റു പ്രകൃതിജന്യവസ്തുക്കളും ഉപയോഗിച്ച് ജാസ്മിന്റെ നേതൃത്വത്തില്‍   അങ്കണവാടികളുടെ സഹകരണത്തോടെ പഞ്ചായത്തുതലത്തിലും, പ്രോജക്ടു തലത്തിലും സംഘടിപ്പിച്ച  പ്രീസ്‌കൂള്‍ പഠനോപകരണങ്ങളുടെ നിര്‍മാണവും  പ്രദര്‍ശനവും  നൂറുകണക്കിന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും   പ്രചോദനമേകി. അങ്കണവാടികള്‍ കേന്ദ്രീകരിച്ചുളള    ശൈശവ പൂര്‍വകാല വിദ്യാഭ്യാസവും പരിചരണത്തിന്റെ ഭാഗമായുളള തനതു പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലകളിലെ ശുചിത്വ പോഷകാഹാര ക്ലാസ്, നിയമ ബോധവത്ക്കരണ ക്ലാസ് എന്നിവയും ഏറെ ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങി.         

 

date