Skip to main content

കയര്‍ഭൂവസ്ത്രം പുതച്ചു കിളിവയല്‍ ഒരുങ്ങുന്നു

ഏറത്ത് ഗ്രാമപഞ്ചായത്തിലെ കിളിവയല്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്‍കയ്യാല നിര്‍മാണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണുസംരക്ഷണം എന്നിവ പൂര്‍ത്തിയായി വരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പ്രവര്‍ത്തകരായ 30 പേരുടെ നേതൃത്വത്തില്‍ 400 മീറ്റര്‍ ചതുരശ്രവിസ്തീര്‍ണത്തില്‍ കയര്‍ ഭൂവസ്ത്രം മണ്‍കയ്യാല നിര്‍മിച്ച് അതില്‍ പുല്ലുകള്‍വച്ചുപിടിപ്പിക്കുന്ന ജോലികളാണു നടന്നുവരുന്നത്. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതോടെ മണ്ണൊലിപ്പ് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ആയിരത്തിലധികം തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതാണു കയര്‍ഭൂവസ്ത്രം വിരിക്കല്‍. പദ്ധതിക്കായി അടങ്കല്‍തുക 3,97,196 രൂപയാണ്. 2019 ഡിസംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കയര്‍ഭൂവസ്ത്രം വിരിക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും കിളിവയല്‍ വാര്‍ഡില്‍ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.                            

 

date