Skip to main content

ആരൊക്കെ മാസ്‌ക് ഉപയോഗിക്കണം?

പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളെ പരിചരിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണം. പൊതുജനങ്ങള്‍ യാത്ര ചെയ്യുമ്പോഴോ പൊതുസ്ഥലങ്ങളില്‍ പോകുമ്പോഴോ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കൂടുതള്‍ അപകടങ്ങള്‍ വിളിച്ചുവരുത്തും. 

രോഗലക്ഷണങ്ങള്‍ ഉള്ളവരോട് ഒരു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക എന്നിവ ശീലമാക്കിയാല്‍ രോഗ പകര്‍ച്ചയെ തടയാനാകുമെന്ന് ഡി.എം.ഒ പറഞ്ഞു.

date