Skip to main content

പ്രയോജനപ്പെടുത്തണം

റാന്നി മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി റാന്നി നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ     ഉപഭോക്താക്കള്‍ പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് പിഴ കൂടാതെ ഈ മാസം 20 വരെ അടയ്ക്കാം. രണ്ട് മാസത്തില്‍ അധികമായി ബില്ല് ലഭിക്കാത്തവര്‍ക്ക് ഉപയോഗത്തിന്റെ ശരാശരി ബില്‍ തുക അടയ്ക്കാം. കൂടുതല്‍ വിവരം 1912, 9446009409 എന്നീ നമ്പരുകളില്‍ ലഭിക്കും. 

date