Post Category
പ്രതിഭാ സ്‌കോളര്‍ഷിപ്പ് : താത്കാലിക റാങ്ക് ലിസ്റ്റ്
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 100 വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് www.kscste.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
ഹയര്‍ സെക്കണ്ടറി തലത്തില്‍ എല്ലാ വിഷയങ്ങര്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ത്ഥികളാണ് ആദ്യത്തെ 17 റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്. 33 വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്. താല്‍ക്കാലിക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ ഫെബ്രുവരി 19 ന് മുമ്പ് ഹാജരാക്കണം.
സ്റ്റേറ്റ്, സി.ബി.എസ്.ഇ പരീക്ഷ ബോര്‍ഡുകളില്‍ നിന്നും യഥാക്രമം ശാസ്ത്ര വിഷയങ്ങള്‍ക്ക് 99.125 ശതമാനം, 97.25 ശതമാനം മാര്‍ക്കുകള്‍ക്ക് മുകളില്‍ നേടിയവരാണ് 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
പി.എന്‍.എക്‌സ്.504/18
date
- Log in to post comments