Skip to main content
തളിപ്പറമ്പ് മണ്ഡലം എജ്യുഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ തുറന്ന് കാട്ടി തളിപ്പറമ്പ് എജ്യുഫെസ്റ്റ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മേന്മ തുറന്നു കാട്ടി തളിപ്പറമ്പ മണ്ഡലം എജ്യുഫെസ്റ്റ്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമ്പോള്‍ അതിലൂടെ വിദ്യാര്‍ഥികള്‍ സ്വായത്തമാക്കിയ കഴിവുകള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു പ്രദര്‍ശനത്തിലെ ഓരോ സ്റ്റാളും. ഇരിങ്ങല്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് കുട്ടികളുടെ ഡിജിറ്റല്‍ വായന സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി. എല്‍ സി ഡി പ്രൊജക്ടറിന്റെ സഹായത്തോടെ പാഠഭാഗത്തെ ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഈ സ്റ്റാളിലൂടെ. സ്റ്റാള്‍ കാണുവാനും അഭിനന്ദിക്കുവാനും മന്ത്രി കൂടി എത്തിയതോടെ  കുരുന്നുകള്‍ക്ക് ആവേശമായി.  ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരളം വഴി തയ്യാറാക്കിയ പ്രത്യേക പഠന ഉപകരണങ്ങളും അവയുടെ അവതരണവും പ്രദര്‍ശനത്തിലെ മറ്റൊരു മേന്മയായി. കാഴ്ച്ചക്കാവശ്യമായ പ്രത്യേകതരം കണ്ണടകള്‍, കൈയ്യില്‍ പിടിക്കാവുന്ന ലെന്‍സുകള്‍, അബാക്കസ്, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വിവിധങ്ങളായ ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
      ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് സമ്പൂര്‍ണ്ണമായി അധ്യാപനത്തിനും പഠനത്തിനുമായി ഹൈടെക് ഉപകരണങ്ങള്‍ എത്തിച്ച മണ്ഡലമാണ് തളിപ്പറമ്പ്. ഈ ഹൈടെക് ഉപകരണങ്ങള്‍, കൈറ്റ് ഒരുക്കിയ ഹൈടെക് സോഫ്റ്റ് വെയര്‍ സ്റ്റാള്‍ എന്നിവയും
 പ്രദര്‍ശനത്തിലുണ്ടായിരുന്നു.       അടുത്ത വര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാറും നടന്നു. ജെയിംസ് മാത്യു എം എല്‍ എ, സമഗ്ര ശിക്ഷ കേരളം പ്രൊജക്ട് ഡയറക്ടര്‍ എ പി കുട്ടിക്കൃഷണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

date