Post Category
സംസ്ഥാനതല കറക്ഷണല്‍ സെമിനാര്‍ ഇന്ന് (ഫെബ്രുവരി 9) തുടങ്ങും
കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കറക്ഷണല്‍ സെമിനാര്‍ ഇന്നും നാളെയും തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. നിയമ മന്ത്രി എ.കെ. ബാലന്‍ ഉച്ചയ്ക്ക് 2.30 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും, മറ്റ് സംസ്ഥാനങ്ങളിലേയും, ജുഡീഷ്യറി, പോലീസ്, സോഷ്യല്‍ ജസ്റ്റിസ്, കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ പ്രശസ്തരും, പ്രഗത്ഭരുമായ വ്യക്തികള്‍ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറിന്റെ സമാപന സമ്മേളനം 10 ന് വൈകുന്നേരം നാലിന് ജസ്റ്റിസ് കമാല്‍പാഷ ഉദ്ഘാടനം ചെയ്യും.
പി.എന്‍.എക്‌സ്.511/18
date
- Log in to post comments