Skip to main content

അടൂര്‍ നഗരസഭയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

 കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടൂര്‍ നഗരസഭയില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.  വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്നു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മോണിട്ടറിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കും. ബസുകളില്‍ ഉള്‍പ്പെടെ പൊതു സ്ഥലങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരണം നടത്തുന്നതിന് അവസരമൊരുക്കും. വീടുകളില്‍ ഐസൊലേഷനില്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ്, വൈസ് ചെയര്‍മാന്‍ പ്രസാദ്, ഉമ്മന്‍തോമസ്, എന്‍.ടി.രാധാകൃഷ്ണന്‍, മധു എന്നിവര്‍ സംസാരിച്ചു. കണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date