Skip to main content

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.17.03.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(17) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ(17) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 12 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഒന്‍പതു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 22 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(17) പുതുതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 36 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളിലായി 1254 പേര്‍ നിരീക്ഷണത്തില്‍ ആണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന്(17) ജില്ലയില്‍ നിന്നും 19 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 118 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം അഞ്ച് നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(17)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 55 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 25  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 8425 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു. കഴിഞ്ഞ ബുളളറ്റിനുശേഷം 2375 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ഇന്ന്(17) പരിശോധിച്ചവരില്‍ ആര്‍ക്കും പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 106 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ നാല് കോളുകള്‍ ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 89 കോളുകളും ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 744 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 38 പേരെ ഇന്ന്(17) നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 1494 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവരില്‍ ഏഴു പേരെ രോഗലക്ഷണങ്ങള്‍ ഉളളവരായി കണ്ടെത്തി. രണ്ടു പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.
മറ്റു രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി വരുന്നവരുടെ സാമ്പിള്‍ പരിശോധന കര്‍ശനമായി നടത്താന്‍ തീരുമാനിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 5293 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 157 പേരെ  തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 11 പേരെ നിര്‍ബന്ധിത ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ഉപയോഗിക്കാനായി എട്ട് ഫോര്‍ഹെഡ്, ഇന്‍ഫ്രാറെഡ്  തെര്‍മോമീറ്ററുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
തെലങ്കാനയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് വന്ന ഏഴ് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെയും കല്‍ബുര്‍ഗിയില്‍ നിന്നുവന്ന മൂന്ന് പാരാമെഡിക്കല്‍ വിദ്യര്‍ഥികളെയും സുരക്ഷിതമായി വീടുകളില്‍ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തു.
പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് കൊറോണ നോഡല്‍ ഓഫീസര്‍മാര്‍ക്കും, ടീമിനും എന്‍എച്ച്എം ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, തിരുവല്ല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ആകെ 64 ഡോക്ടര്‍മാര്‍, 102 നഴ്‌സുമാര്‍, 93 മറ്റ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 259 പേര്‍ക്ക് പരിശീലനം നല്‍കി.
ജില്ലയിലെ 362 വാര്‍ഡുകളിലും വാര്‍ഡുതല ആരോഗ്യശുചിത്വ സമതികള്‍ ചേര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്തല്‍ നടത്തുകയും അവരുടെ ചികിത്സാ-ചികിത്സേതര  ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

 

date