Skip to main content

കാർഷിക മേഖലയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും പ്രാധാന്യം നൽകി പുറക്കാട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

 

 

അമ്പലപ്പുഴ : പഞ്ചായത്തിന്റെ 2020 - 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശശികാന്തൻ അവതരിപ്പിച്ചു. 27.51 കോടി രൂപ വരവും, 26.59കോടി രൂപ ചെലവും, 92 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ഉല്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ബഡ്ജറ്റിൽ കാർഷിക മേഖലയുടെ വികസനത്തിനായി നെൽവിത്തു സബ്സിഡി, തെങ്ങിൻ തൈ വിതരണം, വനിതകൾക്ക് ഇടവിള കൃഷി തുടങ്ങിയവയ്‌ക്കായി 39 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ക്ഷീര വികസന മേഖലയ്ക്കായി 19 ലക്ഷം രൂപയും മത്സ്യ മേഖലയ്ക്കായി 23 ലക്ഷം രൂപയുമാണ് വക കൊള്ളിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 35 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്യ മാലിന്യ സംസ്കരണ മേഖലയ്ക്കായി 30 ലക്ഷം രൂപയും വകകൊള്ളിച്ചുണ്ട്.

സമ്പുർണ പാർപ്പിട പദ്ധതി, പശ്ചാത്തല വികസനം, പൊതുമരാമത്തു , ആരോഗ്യം , പട്ടിക ജാതി പട്ടിക വർഗ്ഗ വികസനം, വനിതാ വികസനം, കലാ കായിക സാംസ്‌കാരിക വികസനം എന്നിവയ്ക്കും ബഡ്ജറ്റ് മുൻതൂക്കം നൽകുന്നുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി മൂന്നു കോടി രൂപയും സാമൂഹ്യ ക്ഷേമ പരിപാടികൾക്കായി 36 ലക്ഷം രൂപയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

ബജറ്റ് അവതരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് ബീന , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ആർ സുനി, ജിനുരാജ്, ജയശ്രീ ചന്ദു എന്നിവർ സംസാരിച്ചു

date