Skip to main content

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന് 20.61 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്:

 

 

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന് 2020-21 വര്‍ഷത്തില്‍ 20.61 കോടി രൂപ വരവും 20.11 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതി, ക്ഷീര വികസന പദ്ധതികള്‍, കൃഷി, അഗതിരഹിത കേരളം, വിശപ്പ്‌രഹിത കേരളം, വിവിധ ശുചിത്വ പദ്ധതികള്‍, വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, കുടിവെള്ള പദ്ധതി, റോഡ് വികസനം തുടങ്ങി നിരവധി പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്.

അനുവദനീയമായ മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും നടപടികൾ കർശനമാക്കുന്നതിനുള്ള ശ്രമവും ബജറ്റിലൂടെ മുന്നോട്ട് വയ്ക്കുുന്നു. ബജ്റ്റ് അവതരണത്തില്‍ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ആർ രെജിമോൻ, കെ കെ ലത, സുലഭ ഷാജി എന്നിവര്‍ സംസാരിച്ചു.

 

date