Skip to main content

കിയോസ്‌ക്കുകൾ സ്ഥാപിച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കിയോസ്‌ക്കുകൾ സ്ഥാപിച്ചു. ഓഫീസിൽ വരുന്നവർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കിയോസ്‌ക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കോവിഡ് 19 നെ കുറിച്ച് കൂടുതൽ അവബോധം നൽകുന്നതിന് വേണ്ടി അനൗൺസ്‌മെന്റ്, ലഘുലേഖനങ്ങൾ തുടങ്ങിയ ബോധവൽക്കരണ പരിപാടികളും പഞ്ചായത്തിന്റെ നേതൃത്യത്തിൽ ചെയ്യുന്നുണ്ട്. വാടാനപ്പിളളിയിലെ ഓട്ടോ ഡ്രൈവർമാർക്ക് പഞ്ചായത്ത് മാസ്‌കുകൾ വിതരണം ചെയ്തു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ഷാജിത്ത് കൈ കഴുകി കിയോസ്‌ക്കുകൾ ഉദ്ഘാടനം ചെയ്തു.

date