Skip to main content

പ്രതിരോധശേഷി വർധിപ്പിക്കാൻ സൗജന്യ ഹോമിയോ മരുന്ന്

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശപ്രകാരം ഹോമിയോപ്പതി ദ്രുത കർമ്മ പകർച്ചവ്യാധി നിയന്ത്രണ സെല്ലിന്റെയാണ് തീരുമാനം. വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി മരുന്ന് വിതരണം ചെയ്യും. അംഗീകൃത ഹോമിയോപ്പതി ചികിത്സകരുടെ ക്ലിനിക്കുകളിൽ നിന്നും മരുന്ന് ലഭ്യമാണ്. ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ഫാർമസിയിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ഡിഎംഒ ഡി. സുലേഖ അറിയിച്ചു. ഐസൊലേഷൻ, ക്വാറന്റൈൻനിലുള്ള രോഗികളും രോഗ ലക്ഷണം ഉള്ളവരും മരുന്ന് വാങ്ങി കഴിക്കാൻ പാടില്ല. രോഗ ലക്ഷണം സംശയിക്കുന്നവർ ദിശ അടക്കമുള്ള ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

date