Skip to main content

ബാലുശ്ശേരിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

 

സംസ്ഥാനത്ത് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ഇതിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളില്‍ ലഘുലേഖകളും നോട്ടീസുകളും  വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ പ്രധാന ഇടങ്ങളിലെല്ലാം കൈകള്‍ വൃത്തിയാക്കാനുള്ള ടാപ്പും ഹാന്‍ഡ് വാഷും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗും നല്‍കുന്നു. മുന്‍കരുതല്‍ നടപടികളോട് പൊതുജനങ്ങള്‍ കാര്യക്ഷമമായി പ്രതികരിക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് പറഞ്ഞു.
 

date