Skip to main content

മാഹി സ്വദേശിക്ക് കോവിഡ് 19: മാർച്ച് 13 ലെ ഇത്തിഹാദ് വിമാനത്തില്‍ എത്തിയവര്‍ ബന്ധപ്പെടണം 

 

മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ്  EY 250 (3.20 am) ന് അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ  മാഹി സ്വദേശിക്ക് ഇന്ന് (17.03.2020) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ  റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ  യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും  കർശനമായി നിർദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

date