ഒറ്റത്തവണ പ്രമാണ പരിശോധന 14 ന്
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികക്കായി ഫെബ്രുവരി 5 ന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദേ്യാഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി 14 മുതല്‍ 28 വരെ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മുഖേനയും ഫോണ്‍ മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദേ്യാഗാര്‍ത്ഥികള്‍ പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതും നിശ്ചിത സമയത്തും തീയതിയിലും അസ്സല് പ്രമാണങ്ങള്‍ സഹിതം നേരിട്ട് വെരിഫിക്കേഷന് ഹാജരാകേണ്ടതുമാണ്. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ 2016 നവംബര്‍ 25 ന് ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എസ് സി/എസ് ടി വിഭാഗത്തില്‍പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ തഹസില്‍ദാറുടെ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പി.എന്‍.സി/389/2018
- Log in to post comments