Skip to main content

ഭൂവിഭവ സംരക്ഷണം: ചിത്രരചനാ മത്സരം 17ന് കോഴിക്കോട്ട്

 

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 17ന് കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലുളള സരോവരം ബയോപാര്‍ക്കില്‍ നടത്തുന്ന മത്സരം എല്‍.പി/യു.പി/എച്ച്.എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം സംഘടിപ്പിക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 17ന് രാവിലെ ഒന്‍പതിന് സരോവരം ബയോപാര്‍ക്കില്‍ എത്തണം.   സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടു വരണം.  ഡ്രോയിംഗ് പേപ്പര്‍ രജിസ്‌ട്രേഷനു ശേഷം നല്‍കും.  എല്‍.പി വിഭാഗത്തിന് ക്രയോണ്‍ യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കണം.  സ്‌കൂള്‍ അധീകൃതര്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.  വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ്ഭവന്‍, തിരുവനന്തപുരം 695 033, ഇ മെയില്‍: landuseboard@yahoo.com വെബ്‌സൈറ്റ്: www.kslub.kerala.gov.in ഫോണ്‍: 0471 2302231, 2307830.

പി.എന്‍.എക്‌സ്.538/18

date