Skip to main content
യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടത്തിയ കേരള നവോത്ഥാന സ്മൃതി സംഗമം പിഎസ് സി അംഗം അഡ്വ.റോഷന്‍ റോയ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കേരള നവോത്ഥാന സ്മൃതി സംഗമം നടത്തി

സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ കേരള നവോത്ഥാന സ്മൃതി സംഗമം നടത്തി. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങ് പിഎസ് സി അംഗം അഡ്വ.റോഷന്‍ റോയ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള നവോത്ഥാനവും വര്‍ത്തമാനകാല യുവതയും എന്ന വിഷയത്തില്‍ കെ.വി. സുധാകരന്‍ വിഷയാവതരണം നടത്തി. 
    യുവജന കമ്മീഷന്‍ അംഗം അഡ്വ.കെ.യു ജനീഷ് കുമാര്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് കെ.സി. രാജഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, വിവിധ യുവജന സംഘടനാ നേതാക്കളായ അനീഷ് വരിക്കണ്ണാമല, എം.വി.സഞ്ജു, എസ്. ഉദയകുമാര്‍, അഡ്വ.ആര്‍. ജയന്‍, രജിത്ത് മോഹന്‍, അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date