Skip to main content

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം ലഭ്യമാക്കും: ജില്ലാ കളക്ടര്‍

കൊച്ചി: അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം ലഭ്യമാക്കുമെന്നും കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഇവര്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. 

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം ഭായ് കോളനിയിലെത്തിയതായിരുന്നു അ്‌ദ്ദേഹം. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭ്യമാക്കും.   

കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്നും വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

നാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യം തല്‍ക്കാലം ഏര്‍പ്പാടാക്കാനാകില്ലെന്നും ഭക്ഷണം ഉടന്‍ ലഭ്യമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

വിവിധ ഭാഷകളില്‍ കളക്ടറും എസ്പിയും അടക്കം തൊഴിലാളികളോട് മൈക്കിലൂടെ സംവദിച്ചു.

date