Skip to main content

കോവിഡിനെതിരെ  പ്രതിരോധം തീർക്കാൻ സർക്കാരിനൊപ്പം ക്ഷീര സംഘങ്ങൾ

അവശ്യ സർവീസ് ആയി പ്രഖ്യാപിച്ച ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളാണ് ഈ പോരാട്ടത്തിൽ പങ്കുചേരാൻ സർക്കാരിനൊപ്പം മുന്നോട്ടുവന്നിരിക്കുന്നത്.

എല്ലാവർക്കും ഭക്ഷണം  എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗജന്യമായി തൈര് നൽകിക്കൊണ്ടാണ് ക്ഷീരസംഘങ്ങൾ മാതൃകയായത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ബാക്ടീരിയ അടങ്ങിയ തൈര് വളരെ നല്ലതാണ്. ആഹാരത്തിലൂടെയും പ്രതിരോധം ഒരുക്കുന്നതിന് ക്ഷീരവികസനവകുപ്പ് നേതൃത്വത്തിൽ  ക്ഷീരസംഘങ്ങൾ ഒരുങ്ങുകയാണ്...

#പ്രതിരോധിക്കാം ഒരുമിച്ച്

# അതിജീവിക്കും നമ്മൾ

# ക്ഷീര വികസന വകുപ്പ്

# ക്ഷീര സഹകരണ സംഘങ്ങൾ

# എറണാകുളം ജില്ല

date