Skip to main content

കോവിഡ് 19 ഫലവൃക്ഷങ്ങളില്‍ നിന്നുള്ള വിളവെടുപ്പ് നടത്തും

കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ ജില്ലയിലേക്ക് വരുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അധീനതയിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും വിളവെടുത്ത് സമൂഹ അടുക്കളയില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനായി ഉപയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

 

date