Skip to main content

കോവിഡ് 19 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍; എസ് ഡി ആര്‍ എഫ് തുക വിനിയോഗിക്കാം

കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍(എസ് ഡി ആര്‍ എഫ്) നിന്നും തുക വിനിയോഗിക്കാമെന്ന് ജില്ലാ കലകടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നിലവില്‍ സമൂഹ അടുക്കളയില്‍ നിന്നും നല്‍കിവരുന്ന ഭക്ഷണത്തിന് പകരമായി അവര്‍ക്കാവശ്യമെങ്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുവാനുള്ള ചുമതല ജില്ലാ സപ്ലൈ ഓഫീസര്‍ക്കാണ്. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി 60 രൂപയില്‍ കവിയാത്ത തുക നിശ്ചയിച്ചായിരിക്കണം വിതരണം ചെയ്യേണ്ടത്. ജില്ലാ ലേബര്‍ ഓഫീസര്‍ ഇപ്രകാരം വിതരണം ചേയ്യേണ്ട ഭക്ഷ്യവസ്തുക്കളുടെ അളവ് നിശ്ചയിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
ഭക്ഷ്യവസ്തുക്കള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോളന്റിയര്‍മാരുടെയും സഹായത്തോടെ വിതരണം ചെയ്യണം. ഇതിനാവശ്യമായ സഹായങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കണം. ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ട ചുമതല ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണ്.

 

date