Skip to main content

കോവിഡ് 19 റിസര്‍വായി 110 കൊറോണ കെയര്‍ സെന്ററുകള്‍

അടിയന്തര സാഹചര്യം നേരിടാന്‍  110 കൊറോണ കെയര്‍ സെന്ററുകള്‍ റിസര്‍വായി കണ്ടെത്തി. ജില്ലാ ഭരണകൂടവും ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളും സംയുക്തമായാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3,336 മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളതെന്നും   രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ വീഴ്ച കൂടാതെ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date