Skip to main content

ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ഫെബ്രുവരി 16 മുതല്‍ 18 വരെ ജില്ലയില്‍

തദ്ധേശ സ്വയംഭരണ വകുപ്പിന്റെയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടത്തുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ഫെബ്രുവരി 16 മുതല്‍ 18 വരെ ജല്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് പോകും. എ ഡി എം. ടി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് അന്തിമ രുപം നല്‍കി.. ഫെബ്രുവരി 16ന് രാവിലെ ഒമ്പതിന് വെട്ടത്തൂര്‍ ജങ്ങ്ഷനില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. രാവിലെ 11ന് മേലാറ്റൂര്‍ ജങ്ങ്ഷനിലും ഉച്ചയ്ക്ക് രണ്ടിന് കരുവാരക്കുണ്ട് പഞ്ചായത്ത് ഓഫീസ് പരിസരത്തും വൈകിട്ട് നാലിന് ചുങ്കത്തറ പഞ്ചായത്ത് പരിസരത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും. 17 ന് രാവിലെ ഒമ്പതിന് എടവണ്ണ പഞ്ചായത്ത് പരിസരത്ത് നിന്ന് രണ്ടാം ദിന പര്യടനമാരംഭിക്കും.1 1 ന് അരീക്കോട്, വൈകിട്ട് മൂന്നിന് വൈലത്തുര്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട്,  ഫെബ്രുവരി 18 ന് രാവിലെ ഒമ്പതിന് കാവിലക്കാട് ജങ്ങ്ഷന്‍. ഉച്ചയ്ക്ക് 12ന് ആലംകോട്, വൈകിട്ട് നാലിന് തേഞ്ഞിപ്പലത്ത് യത്ര സമാപിക്കും

 

date