Skip to main content

ട്രഷറിയില്‍ കൂട്ടമായി വരരുത്

കാസര്‍കോട് ജില്ലാ ട്രഷറിയുടെ കീഴിലുള്ള  വിവിധ സബ് ട്രഷറികളില്‍ ഏപ്രില്‍ രണ്ട് മുതലുള്ള പെന്‍ഷന്‍ വിതരണവുമായി  ബന്ധപ്പെട്ട് ,പെന്‍ഷന്‍ സംഘടനകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെന്‍ഷന്‍കാരുടെ ട്രഷറിയിലേക്കുള്ള കൂട്ടമായുള്ള വരവ് കുറയ്ക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.. ബിയറര്‍ ചെക്കുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കും.ഓരോ വാര്‍ഡില്‍ നിന്നും പത്തോ, ഇരുപതോ ചെക്കുകള്‍ ഒരു ഉത്തരവാദിത്വത്തപ്പെട്ട വ്യക്തി(തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അല്ലെങ്കില്‍ പെന്‍ഷന്‍ സംഘടനാ ഭാരവാഹികളില്‍പ്പെട്ടവര്‍)ശേഖരിച്ച്  ട്രഷറില്‍ എത്തിക്കുന്ന മുറയ്ക്ക് പണം നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും..ഇതില്‍ തന്നെ രോഗികളായ,വൃദ്ധരായ പെന്‍ഷന്‍കാര്‍ക്ക് മുന്‍ഗണന നല്‍കും.പണം അത്യാവശ്യമില്ലാത്ത പെന്‍ഷന്‍കാര്‍  ഏപ്രിലില്‍ 14 നുശേഷം ട്രഷറിയില്‍ ഹാജരാകുക.കൂടുതല്‍ വിവരങ്ങള്‍ക്ക്-കാസര്‍കോട് ജില്ലാ ട്രഷറി-8443044033,  8943368200, 9496000251    ,മഞ്ചേശ്വരം സബ് ട്രഷറി- 9496000256,കാസര്‍കോട് സബ് ട്രഷറി- 9496000252, ചട്ടഞ്ചാല്‍ സബ് ട്രഷറി- 9496000257,ഹോസ്ദുര്‍ഗ്ഗ് സബ് ട്രഷറി- 9496000254,വെള്ളരിക്കുണ്ട് സബ് ട്രഷറി -9496000255,മാലക്കല്ല് സബ് ട്രഷറി- 9188523027, നീലേശ്വരം സബ് ട്രഷറി -9496000253

 

date