Skip to main content

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളിൽ പാലിയേറ്റീവ് പ്രവർത്തകരും

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ അക്കിക്കാവ് സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർമാരും സജീവമായി രംഗത്ത്. ഇതിന്റെ ഭാഗമായി കടവല്ലൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സാന്ത്വനം പാലിയേറ്റീവും സംയുക്തമായി അക്കിക്കാവ് ടി എം വിച്ച് സ്‌ക്കൂളിൽ ഹെൽപ്പ് ഡെസ്‌ക്ക് സ്ഥാപിക്കുന്നുണ്ട്. നിലവിലെ ഹോം കെയർ സർവ്വീസ് തുടരുന്നതോടൊപ്പം തന്നെ അവശ്യ മെഡിസിൻ, ആംബുലൻസ് സർവ്വീസ് എന്നിവ പ്രയോജനപ്പെടുത്തും. പഞ്ചായത്തുമായുള്ള ഭക്ഷണ വിതരണം, പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തര ഘട്ടത്തിൽ ആവശ്യപ്പെടുന്ന വളണ്ടിയർ സേവനം എന്നിവയ്ക്കും സഹകരിക്കുമെന്ന് സാന്ത്വനം പാലിയേറ്റീവ് പ്രസിഡന്റ് ഉസ്മാൻ കല്ലാട്ടയിൽ അറിയിച്ചു.

date