Skip to main content

കടവല്ലൂർ പി എച്ച് സിയിൽ പനി പരിശോധിക്കുന്നത് ഇൻഫ്രാറെഡ് തെർമോ സ്‌കാനർ വഴി

കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് പി എച്ച് സിയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫ്രാറെഡ് തെർമോ സ്‌കാനർ ഉപയോഗിച്ച് പനി പരിശോധിക്കൽ ആരംഭിച്ചു. ജനങ്ങളുടെ ശരീരത്തിൽ സ്പർശിക്കാതെ താപനില അളക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് തെർമോ സ്‌കാനർ സൗകര്യമാണ് ഇത്.പൊതു പ്രവർത്തകൻ ഉസ്മാൻ കല്ലാട്ടയിലാണ് ഉപകരണം സംഭാവന ചെയ്തത്. പി എച്ച് സിയിൽ നടന്ന ചടങ്ങിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഏറ്റുവാങ്ങി.

date