Skip to main content

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മോരും കുടിവെളളവും

     കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ മുഴുവന്‍  പോലീസ് ഊദ്യോഗസ്ഥര്‍ക്കായി റിലയന്‍സ് ജിയോ (കേരള) മോരും കുടിവെള്ളവും വിതരണം ചെയ്യും. റിലയന്‍സ് കേരള വൈസ് പ്രസിഡന്റ് ശശി പാലാഴിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു പദ്ധതി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ജില്ലയിലെ വിതരണത്തിന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും തുടക്കമായി. ജില്ലാ അഡീഷണല്‍ എസ്.പി വി.ഡി വിജയന്‍, റിലയന്‍സ് ജിയോ പ്രതിനിധി സുധീഷ് വാസു, ഐ.പി.ഡി.എച്ച്.ക്യൂ  പി.സി രാജീവ്, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം എ.ജി രാജേഷ്, അബ്ദുള്‍ നാസര്‍, എസ് രാജേഷ്, കെ.പി.ഒ.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി അബ്ദുള്‍ നാസര്‍, കെ.അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date