Skip to main content

കൊവിഡ് 19  പ്രതിരോധം വോളണ്ടിയര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശമായി

          കൊവിഡ് 19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിച്ച വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ ഭരണകൂടം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സന്നദ്ധം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍ മാരെ മാത്രമേ  പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗികയുളളു.  ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഒരു ദിവസം പരമാവധി 10 വോളണ്ടിയര്‍മാരെ വീതമാണ്  ഒരാഴ്ചക്കാലയളവിലേക്ക് നിയോഗിക്കുക. നിയമിക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാലാവധി രേഖപ്പെടുത്തിയ പാസുകള്‍ നല്‍കും. ഏഴാമത്തെ ദിവസം വോളണ്ടിയര്‍മാരുടെ പാസുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരികെ വാങ്ങി റദ്ദ് ചെയ്യണം. തുടര്‍ന്ന് ആരോഗ്യ വകുപ്പിന് ഇവരുടെ ലിസ്റ്റ് കൈമാറും.
തുടര്‍ച്ചയായി ഏഴ്  ദിവസമാണ് വോളണ്ടിയര്‍മാര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകേണ്ടത്. തുടര്‍ന്നുള്ള 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണം.  നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വീടുകള്‍, ഭക്ഷണം വിതരണം ചെയ്യുന്ന വീടുകള്‍, മരുന്നുകള്‍ വാങ്ങി നല്‍കുന്നത്, സാധന സാമഗ്രികള്‍ വാങ്ങി നല്‍കുന്നത്, പായ്ക്കു ചെയ്യുന്നത്, വിതരണം നടത്തുന്നത് എന്നിവ ചെയ്യുമ്പോള്‍ വോളണ്ടിയര്‍മാര്‍ സാമൂഹിക അകലം പാലിക്കു കയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
    ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം, മരുന്ന് തുടങ്ങിയവ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഇവ എത്തിച്ച് നല്‍കുന്നതിനാണ് പ്രധാനമായും   വോളണ്ടിയര്‍മാരെ  നിയോഗിച്ചിരുക്കുന്നത്.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസറെയും ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

date