Skip to main content

കോവിഡ് പ്രതിരോധം: ആയിരത്തിലധികം വോളന്റിയര്‍മാരുമായി യുവജന കമ്മീഷന്‍

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ 1,426 വോളന്റിയര്‍മാരുടെ വിവരങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ജില്ലാ  കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.
ആശുപത്രിയില്‍ കഴിയുന്ന  രോഗികള്‍ക്ക് കൂട്ടിരിക്കാനും ഐസലേഷന്‍ വാര്‍ഡും ആശുപത്രി പരിസരങ്ങളും ശുചീകരിക്കാനും നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായ കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റാണ് കലക്ടര്‍ക്ക് നല്‍കിയത്.
കൊല്ലം നഗരസഭ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകള്‍ വഴി വോളന്റിയര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
സംസ്ഥാന യുവജന കമ്മീഷന്‍ അംഗം വി വിനില്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീനാഥ്  എന്നിവര്‍ പങ്കെടുത്തു.

 

date