Skip to main content

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസിഡന്റ് പ്രീതാകുമാരിയുടെ അധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് സി.രാജ്പ്രകാശ് അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ ക്ഷേമം, ഭവനനിര്‍മാണം, ദാരിദ്ര്യലഘൂകരണം, റോഡുളുടെ നിര്‍മാണം, പുനരുദ്ധാരണം, തെരുവുവിളക്കുകളുടെ പരിപാലനം എന്നിവയ്ക്ക് ബജറ്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 26.54 കോടി രൂപ വരവും 26.40 കോടി രൂപ ചെലവും 13.72 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. 

date