Skip to main content

കമ്മ്യൂണിറ്റി കിച്ചനുകള്‍ വിളമ്പുന്നു, 32714 സ്‌നേഹപ്പൊതികള്‍

കാക്കനാട്: കോവിഡ് കാലം കരുതലിന്റെ കൂടിയാണെന്ന് വീണ്ടും വീണ്ടുമോര്‍മപ്പെടുത്തുകയാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. 32714 പേര്‍ക്കാണ് ജില്ലയില്‍ ചൊവ്വാഴ്ച ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. 

96 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 125 കമ്മ്യൂണിറ്റി കിച്ചനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 99 എണ്ണം കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തുന്നത്. 18 എണ്ണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിട്ടും 8 എണ്ണം മറ്റു സംഘടനകളും നടത്തുന്നു.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി സൗജന്യമായാണ് അധികം പേര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നത്. അര്‍ഹരായ 29870 പേരെ ഇതിനായി സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 9786 പേരും അതിഥി തൊഴിലാളികളാണ്. 

26822 പേര്‍ക്കാണ് ഭക്ഷണപ്പൊതി ഇതു വരെ വീടുകളില്‍ എത്തിച്ചു നല്‍കിയിട്ടുള്ളത്.

കൊച്ചി കോര്‍പ്പറേഷനില്‍ എട്ടും 13 മുന്‍സിപ്പാലിറ്റികളിലായി ഇരുപതും  82 പഞ്ചായത്തുകളിലായി തൊണ്ണൂറ്റി ഏഴും കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്

date