Skip to main content

സാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം ചേര്‍ന്നു

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡി പി സി ചെയര്‍പേഴ്‌സണുമായ അന്നപൂര്‍ണാ ദേവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഡിപിസി യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി സാം മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date