Skip to main content

നിസാമുദ്ദീന്‍ സന്ദര്‍ശിച്ച ആന്ധ്ര സ്വദേശിയെ പൊലീസ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

കോവിഡ് ബാധിതന്‍ പങ്കെടുത്ത ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത അതിഥി തൊഴിലാളിയെ തിരൂര്‍ പൊലീസ് ഇടപെട്ട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പ്ര മില്ലുംപടിയില്‍ താമസിക്കുന്ന മാര്‍ബിള്‍, ടൈല്‍സ് തൊഴിലാളിയാണ് നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 18ന് തിരിച്ചെത്തിയത്. നാട്ടില്‍ പോയി വന്നതാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നിസാമുദ്ദീനില്‍ എത്തിയതായി വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നഗരസഭാധികൃതരും ആരോഗ്യ പ്രവര്‍ത്തകരും അതിഥി തൊഴിലാളി താമസിച്ച പ്രദേശത്തെത്തി ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരാരും ജില്ലയിലേക്കു തിരിച്ചു വന്നിട്ടില്ല. ഡല്‍ഹിയില്‍തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

date