Skip to main content

കോവിഡ് 19: ഹോമിയോപ്പതി വകുപ്പ് ടെലി കൗണ്‍സലിങ് ആരംഭിച്ചു

 

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഹോമിയോപ്പതി വകുപ്പ് ടെലഫോണ്‍ വഴി കൗണ്‍സലിംങ് ആരംഭിച്ചു. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ പുനര്‍ജനി പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലോക് ഡൗണ്‍ നിലനില്‍ക്കെ മദ്യപാന ആസക്തിയുള്ളവര്‍ക്കും മദ്യപാന പി•ാറ്റ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും ടെലി കൗണ്‍സലിങ് നല്‍കി വരുന്നുണ്ട്. സേവനം ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ 9447291270, 9745717503 എന്നീ നമ്പറുകളില്‍ വിളിക്കാം. കൗണ്‍സലിങും മരുന്നുകളും സൗജന്യമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെറിയാന്‍ ഉമ്മന്‍ അറിയിച്ചു.
പനിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഒഴികെയുള്ള മറ്റു രോഗങ്ങള്‍ക്ക് നേരിട്ട് അശുപത്രികളിലെത്താതെ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതിയും ഹോമിയോ വിഭാഗം ആരംഭിച്ചിട്ടുണ്ട്. രോഗികളുടെ പൊതു സമ്പര്‍ക്കം കുറക്കാന്‍ ടെലി കണ്‍സള്‍റ്റിങിലൂടെ ഡോക്ടര്‍മാരുമായി സംസാരിച്ച് മരുന്നുകള്‍ അടുത്തുള്ള ഹോമിയോ ആശുപത്രികളില്‍നിന്ന് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തുള്ള ഹോമിയോ ആരോഗ്യ സ്ഥാപനങ്ങളിലെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ 0483 2731011, 2741011 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

 

date