Skip to main content

കോവിഡ് 19: ഉംറ കഴിഞ്ഞ് തിരിച്ചെത്തിയവര്‍ രജിസ്റ്റര്‍ ചെയ്യണം . ട്രാവല്‍ ഏജന്‍സികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണം

 

കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. covidtravel@gmail.com എന്ന ഇ-മെയിലില്‍ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജില്ലയിലെ ട്രാവല്‍ ഏജന്‍സികള്‍ വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് അടിയന്തരമായി കൈമാറണം. രീ്ശറൃേമ്‌ലഹ@ഴാമശഹ.രീാ covidtravel@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തരുതെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകാതെ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കമ്മ്യൂനിറ്റി വിഭാഗം മേധാവി ഡോ. അസ്മ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ കലക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

date