Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആസൂത്രണ സമിതിക്ക് മുന്‍പാകെ വന്ന   51 ഗ്രാമ പഞ്ചായത്തുകളുടെയും  11 ബ്ലോക്ക് പഞ്ചായത്തുകളുടെയും  മൂന്ന് നഗരസഭകളുടെയും ജില്ലാപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. അവശേഷിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഓണ്‍ലൈനായി പരിശോധിക്കാനും ഗൈഡ് ലൈന്‍ പാലിച്ച് സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും യോഗം തീരുമാനിച്ചു.
ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍   അംഗീകരിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന്  യോഗം  ആവശ്യപ്പെട്ടു.

യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, ഇസ്മായീല്‍ മൂത്തേടം, എ.കെ അബ്ദുറഹിമാന്‍, എ.കെ റഫീഖ, എ.കെ നാസര്‍, കലാം മാസ്റ്റര്‍, സി.എച്ച് ജമീല ടീച്ചര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

date