Skip to main content

കോവിഡ് 19 ജില്ലയ്ക്ക് ആശ്വാസം: ഇന്നലെ(ഏപ്രില്‍ 5) മാത്രം 3,290 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി

ജില്ലയ്ക്ക് ഇന്നലെ(ഏപ്രില്‍ 5) ആശ്വാസത്തിന്റെ ദിനം. നൂറില്‍പ്പരം വിദേശികള്‍ ഉള്‍പ്പെടെ 18,404 പേരാണ് നാളിതുവരെ നിരീക്ഷണത്തിലുണ്ടായിരൂന്നത്. ഇന്നലെ മാത്രം 3,290 പേര്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തില്‍ നിന്നും വിജയകരമായി പുറത്തുവന്നു. നേരത്തെ ഗൃഹനീരീക്ഷണം പൂര്‍ത്തിയാക്കിയ 2,444 പേര്‍ ഉള്‍പ്പടെ ഇതുവരെ 5,734 പേര്‍ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കി. വിവിധ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ആശ്രമങ്ങളിലും കഴിഞ്ഞിരുന്ന മുഴുവന്‍ വിദേശികളും കൊല്ലത്തിന്റെ പരിചരണ മികവിനണ്‍ും സൂക്ഷ്മമായ നിരീക്ഷണത്തിനും ശേഷം  സ്വന്തം നാട്ടിലേക്ക് യാത്രയായി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയും വിളിയെത്തും ദൂരത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യവും ജില്ലാതലം മുതല്‍ വികേന്ദ്രീകൃത ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഗൃഹ നിരീക്ഷണം വിജയകരമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ വകുപ്പുതല ഏകോപനവും തുടര്‍ന്നും കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു.

 

date