Skip to main content

വിരഗുളിക വിതരണം രണ്ടാംഘട്ടം ഇന്ന്

 

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഇന്ന് ( ഫെബ്രുവരി 15) വിരഗുളിക നല്‍കും.  ഒന്നു മുതല്‍ 19 വയസുവരെ  പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അംഗന്‍വാടികളിലും ഡേ കെയര്‍ സെന്ററിലും ഇന്നു കൂടി ഗുളിക നല്‍കും.  ഫെബ്രുവരി എട്ടിന് ജില്ലയിലെ 74 ശതമാനം (3,23,896) കുട്ടികള്‍ വിരഗുളിക കഴിച്ചു. ഗുളിക കഴിക്കാന്‍ സാധിക്കാത്ത 26 ശതമാനം (1,12,264) കുട്ടികള്‍ക്ക് അദ്ധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് വിരഗുളിക നല്‍കുന്നത്.

ഉച്ചഭക്ഷണത്തിനു ശേഷം ചവച്ചരച്ചാണ് ഗുളിക കഴിക്കേണ്ടത്. ഒന്നാംഘട്ടത്തില്‍ ഗുളിക കഴിക്കാത്ത മുഴുവന്‍ കുട്ടികളും ഗുളിക കഴിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.

                                                    (കെ.ഐ.ഒ.പി.ആര്‍-310/18)     

date