Skip to main content
കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രം   ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നാടിനു സമര്‍പ്പിച്ചു

ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കല്യാശ്ശേരി കുടുംബാരോഗ്യകേന്ദ്രം ടി വി രാജേഷ് എംഎല്‍എ നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയെത്തി ആംശസയറിയിച്ചു.  ഇതോടെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. മുന്‍പ് ഉച്ചവരെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതുതായി മൂന്ന് ഡോക്ടര്‍മാരെയും ലാബ് ടെക്‌നീഷ്യനെയും കൂടി സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. 
അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കുടുംബാരോഗ്യകേന്ദ്രത്തില്‍ മികച്ച നിലവാരത്തിലാണ്  ഒ പി ബ്ലോക്ക് സജ്ജീകരിച്ചിരിക്കുന്നത്. പരിശോധന മുറി, ഒബ്‌സര്‍വേഷന്‍ റൂം, പാലിയേറ്റീവ് കെയര്‍ റൂം, ലബോറട്ടറി, ഫാര്‍മസി, റിസപ്ഷന്‍, ശുചി മുറി, യോഗ സെന്റര്‍, കാത്തിരിപ്പ് കേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇതോടനുബന്ധിച്ചുണ്ട്. 55 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു പുറമെ ജനകീയ കൂട്ടായ്മകളിലൂടെയാണ് തുക സമാഹരിച്ചത്.ഒ പി ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും കുട്ടികളുടെ പാര്‍ക്ക് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീതയും ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, പി പി ഷാജര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍, സ്ഥിരം സമിതി അധ്യക്ഷ ഒ വി ഗീത, കല്യാശേരി  പഞ്ചായത്ത് പ്രസിഡണ്ട് പി ഓമന, വൈസ് പ്രസിഡണ്ട് ആര്‍ദ്രം ജില്ല ഓഫീസര്‍ ഡോ. ഇ മോഹനന്‍,  ഡി പി ഒ കെ വി ലതീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക്ക്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

date