Skip to main content

വിദ്യാര്‍ഥി സ്‌കൂള്‍ വാഹനം തട്ടി മരിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണം

പേരാവൂര്‍ പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെ മകന്‍ അഞ്ചുവയസുകാരന്‍ മുഹമ്മദ് റഫാന്‍ സ്‌കൂള്‍ വാഹനം തട്ടി മരിക്കാനിടയായത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയും അശ്രദ്ധയും ഉപേക്ഷയും കൊണ്ടാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫ്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്ത് സ്‌കൂള്‍ അധികൃതരുടെ മൊഴി രേഖപ്പെടുത്തി.   സ്‌കൂള്‍ അധികൃതരുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് പേരാവൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.  

date