Skip to main content

അറിയിപ്പുകള്‍

വനിത ഐ ടി ഐ യില്‍ ഇന്‍സ്ട്രക്ടര്‍
    കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  ത്രിവത്സര ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ ടി ഐ എം എം വി/എംഡി യോഗ്യതയും ഡ്രൈവിംഗില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം

 

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
പയ്യന്നൂര്‍ താലൂക്കിലെ എരമം വില്ലേജിലുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അപേക്ഷ ഫോറം  മലബാര്‍ ദേവസ്വം ബോര്‍ഡ്  വെബ്‌സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് മണിക്കകം കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ കെ എസ് ആര്‍  ടി സി ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള ഷോപ്പുകള്‍ അനുവദിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  മാര്‍ച്ച് 21 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0471 2471011, 0497 2705960.

ഗതാഗതം നിരോധിച്ചു
ഉളിക്കല്‍ - തേര്‍മല - കണിയാര്‍വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച മുതല്‍ മുതല്‍ 25 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.  കണിയാര്‍ വയല്‍ വഴി കാഞ്ഞിലേരിയിലേക്ക് വരുന്ന വാഹനങ്ങള്‍ നരന്തോല്‍മല  റോഡ് വഴി കാഞ്ഞിലേരിയിലേക്കും ഉളിക്കലില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇതേ റേഡ് വഴി തന്നെ കണിയാര്‍വയലിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ മുതല്‍ മൂരിക്കൊവ്വല്‍ സത്യന്‍ ആര്‍ട്‌സ് ക്ലബ് വരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 12 മുതല്‍ 17 വരെ പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.   അന്നൂര്‍ - കാറമേല്‍ - വെള്ളൂര്‍ റൂട്ടില്‍ പോകേണ്ട വാഹനങ്ങള്‍ ബി കെ എം ആശുപത്രി ജംഗ്ഷന്‍ വഴി തായിനേരി - അന്നൂര്‍ റോഡ് വഴിയും പയ്യന്നൂര്‍ ഗവ.ആശുപത്രി റൂട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ മുകുന്ദ ആശുപത്രി - മടത്തുമ്പടി ക്ഷേത്രം റോഡ് വഴി ബൈപ്പാസ് റോഡ് ക്രോസ് ചെയ്ത് മൂരിക്കൊവ്വല്‍ റോഡ് വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലപ്പട്ടം - കണിയാര്‍വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 ചൊവ്വാഴ്ച മുതല്‍ 20 വരെ പ്രസ്തുത റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.  കണിയാര്‍വയല്‍ വഴി മലപ്പട്ടത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുവളത്ത് പറമ്പ് - ചൂളിയാട് - പാവന്നൂര്‍ - എട്ടേയാര്‍ വഴി മലപ്പട്ടത്തേക്കും മലപ്പട്ടത്തുനിന്നും കണിയാര്‍വയലിലേക്ക് പോകുന്ന വാഹനങ്ങള്‍ മലപ്പട്ടം - കോട്ടൂര്‍ വഴി കണിയാര്‍ വയലിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

വിവരാവകാശ ശില്‍പ്പശാല ഇന്ന്
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ശില്‍പ്പശാല മാര്‍ച്ച് 10 ചൊവ്വാഴ്ച കലക്ടറേറ്റില്‍ നടക്കും.    ശില്‍പ്പശാലയില്‍ ജില്ലാ കലക്ടര്‍ മുഖേന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പലേറ്റ് അധികാരികള്‍ എന്നിവരാണ് പങ്കെടുക്കേണ്ടതെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
 

ആര്‍ ടി എ യോഗം 
ആര്‍ ടി എ യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ശില്‍പശാല 17ന്  
കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള  നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററി(എന്‍ഐസി)ലേക്ക് സയന്റിസ്റ്റ് ബി (ഗ്രൂപ്പ് എ),  സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 17 ചൊവ്വാഴ്ച  കണ്ണൂര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റ് അക്കാദമി ഹാളില്‍  ശില്‍പശാല നടത്തും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്  എന്നീ വിഷയങ്ങളില്‍  BE/B.Tech/DOEACC-B Level/M. Sc/AMIE/GIETE/MCA/ME/M.Tech/M. Phil യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍  പേര്, യോഗ്യത, സ്ഥലം എന്നീ വിവരങ്ങള്‍ മാര്‍ച്ച് 12ന്  മുമ്പായി 9495724462 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്‌തോ നേരിട്ട്  വിളിച്ചോ നല്‍കാം. മാര്‍ച്ച് 16നു  മുമ്പായി, കണ്‍ഫര്‍മേഷന്‍ കിട്ടുന്നവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.  

 

 

date